Monday, 27 June 2011

ഹെലന്‍ കെല്ലര്‍ ദിനം

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലന്‍ ആദംസ്‌ കെല്ലര്‍(ജൂണ്‍ 27, 1880 - ജൂണ്‍ 1, 1968).പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവള്‍ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം,സാമൂഹ്യപ്രവര്‍ത്തനം,അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ചു.

Wednesday, 22 June 2011

വായന

ചിഹ്നങ്ങള്‍, അടയാളങ്ങള്‍ എന്നിവയെ അര്‍ഥവത്തായ കാര്യങ്ങളായി പരിവര്‍ത്തിച്ചു എടുക്കുന്നതിനോ അര്‍ഥമുള്ളവയായി നിർമ്മിക്കുന്നതിനോ വേണ്ടിയുള്ള ഒരു സങ്കീര്‍ണ്ണമാനസിക പ്രക്രിയയാണ് വായന. ഭാഷാജ്ഞാനം കൈവരിക്കുന്നതിനും, ആശയ-വിവര വിനിമയത്തിനുമുള്ള ഒരു ഉപാധിയാണ് വായന. നിരന്തരമുള്ള പരിശീലനവും,ശുദ്ധീകരണവും മെച്ചപ്പെടുത്തലും ആവശ്യമുള്ളതാണ് വായനാപ്രക്രിയ. ആശയം ഗ്രഹിക്കുന്നതിനും അര്‍ഥം മനസ്സിലാക്കുന്നതിനും വിവിധതരത്തിലുള്ള വായനാതന്ത്രങ്ങള്‍ വായനക്കാര്‍ ഉപയോഗിക്കുന്നു.
ഇന്ന് വായന കൂടുതലായും നടക്കുന്നത് പുസ്തകം, മാസികകള്‍, വര്‍ത്തമാനപ്പത്രങ്ങള്‍, നോട്ടു ബുക്ക് തുടങ്ങിയഅച്ചടി മാദ്ധ്യമങ്ങളിലൂടെയോ, ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ഇ ബുക്ക് തുടങ്ങിയവയിലൂടെയോ ആണ്. പെന്‍സിലോ, പെന്നോ ഉപയോഗിച്ചെഴുതിയ കൈയക്ഷര പ്രതികളിലൂടെയും വായന സംഭവിക്കുന്നുണ്ട്.

ഏറ്റവും ചെലവു കുറഞ്ഞതും എന്നെന്നും ഫലം ലഭിക്കുന്നതുമായ വിജ്ഞാന വിനോദോപാധിയാണ് വായന. "വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും. വായിച്ചാല്‍ വിളയും വായിചില്ലെങ്കില്‍ വളയും" എന്ന കുഞ്ഞുണ്ണിമാഷിന്റെ കവിത പ്രസിദ്ധമാണ്

വായനാവാരം

1996 മുതൽ കേരളാ സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായനാദിനമായി ആചരിക്കപ്പെടുന്നത്.

കോട്ടയം ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച്‌ ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം