1996 മുതൽ കേരളാ സർക്കാർ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും കേരളാ വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു. സ്കൂളുകളിൽ ഇ.റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ആരംഭിയ്ക്കാൻ ഈ സമയം വിനിയോഗിയ്ക്കുന്നു.മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചു ഉയർത്തുകയും, കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനവുമിട്ട പി.എൻ.പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് വായനാദിനമായി ആചരിക്കപ്പെടുന്നത്.
കോട്ടയം ജില്ലയിൽ ജനനം:1909 മാർച്ച് 1 മരണം: 1995 ജൂൺ 19 . അച്ഛൻ ഗോവിന്ദപ്പിള്ള , അമ്മ ജാനകിയമ്മ. കൂട്ടുകാർക്കൊപ്പം വീടുകൾ കയറി പുസ്തകങ്ങൾ ശേഖരിച്ച് ജന്മനാട്ടിൽ 'സനാതനധർമം' വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം
ആരംഭിച്ചത്. 1945 സെപ്റ്റംബറിൽ തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു.1947 ൽ ഗ്രന്ഥശാലാസംഘം രജിസ്റ്റർ ചെയ്തു. 1949 ജൂലയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958 ൽ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി. ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു.
നിരക്ഷരതാനിർമാർജനത്തിനായി 1977 ല് കേരള അനൌപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ്:: Kerala Non formal Education) രൂപം നൽകി. 1970 നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോട് വരെ പണിക്കരുടെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ് . 'വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ' എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ ,കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. പിന്നീട് കേരള നിയമസഭ അംഗീകരിച്ച കേരളാ സംസ്ഥാന ലൈബ്രറീസ് ആക്റ്റ് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു.
ഗ്രന്ഥശാലാസംഘത്തിന്റെ ആദ്യത്തെ ജനറൽ സെക്രട്ടറി അദ്ദേഹമായിരുന്നു. ഗ്രന്ഥശാലാ പ്രവർത്തകർ ആദരവോടെ പണിക്കർസാർ എന്ന് വിളിക്കുന്ന അദ്ദേഹം നിർഭാഗ്യവശാൽ കേരളത്തിന്റെ രാഷ്ട്രീയസാഹചര്യങ്ങളിൽപ്പെട്ട് ഗ്രന്ഥശാലാസംഘത്തിന്റെ ആരും അല്ലാതായിത്തീരുകയും അദ്ദേഹം മറ്റൊരു പ്രസ്ഥാനം (കേരള അനൗപചാരിക വിദ്യാഭ്യാസ സമിതി)രൂപവത്കരിക്കുകയും അതിന്റെ പ്രവർത്തകനായി മാറുകയും ചെയ്തു. ഏറേ നാളുകൾക്കുശേഷം അദ്ദേഹത്തിന്റെ മഹത്ത്വം തിരിച്ചറിഞ്ഞ മലയാളി ഇപ്പോൾ അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു.
കൂട്ടുകാരോട്...
നമ്മുടെ സ്കൂളിലും വിവിധ പരിപാടികളോടെ വായനാ വാരം ആചരിക്കുകയാണ്.നമ്മുടെ ബ്ലോഗ് ഇന്ന് കണ്ണുതുറക്കുകയാണ്.കഥകളും കവിതകളും ലേഖനങ്ങളും എല്ലാം തന്ന് സഹായിക്കണേ.........

No comments:
Post a Comment