Monday, 27 June 2011

ഹെലന്‍ കെല്ലര്‍ ദിനം

കഠിനാധ്വാനവും ആത്മവിശ്വാസവും കൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോല്‍പിച്ച ഇംഗ്ലീഷ്‌ വനിതയാണ്‌ ഹെലന്‍ ആദംസ്‌ കെല്ലര്‍(ജൂണ്‍ 27, 1880 - ജൂണ്‍ 1, 1968).പത്തൊന്‍പതുമാസം മാത്രം പ്രായമുള്ളപ്പോള്‍ കാഴ്ചശക്തിയും കേള്‍വിശക്തിയും നഷ്ടപ്പെട്ട അവള്‍ സ്വപ്രയത്നം കൊണ്ട്‌ സാഹിത്യം,സാമൂഹ്യപ്രവര്‍ത്തനം,അധ്യാപനം എന്നീ രംഗങ്ങളില്‍ കഴിവു തെളിയിച്ചു.

1880 ജൂണ്‍ 27-ന്‌ അമേരിക്കയിലെ വടക്കന്‍ അലബാമയിലെ ഒരു ചെറുനഗരത്തിലാണ്‌ ഹെലന്‍ കെല്ലറുടെ ജനനം.സ്വിറ്റ്‌സര്‍ലന്റില്‍ നിന്ന്‌ അമേരിക്കയിലേയ്ക്ക്‌ കുടിയേറിപ്പാര്‍ത്തവരായിരുന്നു ഹെലന്റെ മുല്‍ഗാമികള്‍..അച്ഛന്‍ ആര്‍തര്‍.എച്ച്‌.കെല്ലര്‍,ഒരു സൈനികോദ്യോഗസ്ഥനായിരുന്നു. അമ്മ കറ്റ്‌ ആഡംസ്‌ വീട്ടമ്മയും.കുടുംബത്തിലെ ആദ്യത്തെ കുഞ്ഞെന്ന പരിഗണന കൊച്ചു ഹെലന്‌ എപ്പോഴും ലഭിച്ചിരുന്നു. മുത്തശ്ശി ഹെലൻ എവററ്റിന്റെ സ്മരണാർത്ഥമാണ്‌ ഹെലന്‌ ആ പേരു ലഭിച്ചത്‌. സാമ്പത്തിക ഭദ്രതയുള്ളതായിരുന്നു ഹെലന്റെ കുടുംബം.വലിയ വീടും ഉദ്യാനവും അവള്‍ക്കുണ്ടായിരുന്നു."ഐവി ഗ്രീന്‍" എന്നറിയപ്പെട്ടിരുന്ന ഉദ്യാനത്തിലായിരുന്നു ഹെലന്റെ ബാല്യം.

പത്തൊൻപതു മാസം വരെ ഹെലൻ നല്ല ആരോഗ്യമുള്ള പെൺകുട്ടിയായിരുന്നു. 1882 ഫെബ്രുവരിയിലാണ്‌ അന്ധതയ്ക്കും ബധിരതയ്ക്കും കാരണമായ മസ്തിഷ്കജ്വരം കൊച്ചു ഹെലനെ ബാധിച്ചത്‌.കുഞ്ഞു മരിച്ചു പോകുമെന്നു ഡോക്ടർ വിധിയെഴുതിയെങ്കിലും,ഹെലന്‌ വെളിച്ചവും ശബ്ദവുമില്ലാത്ത ഒരു രണ്ടാം ജന്മം ലഭിച്ചു.ഒന്നും കേൾക്കാത്തതിനാൽ കുഞ്ഞ്‌ ഒന്നും പറയാനും പഠിച്ചില്ല.'വ',;വ' എന്ന ശബ്ദം മാത്രമേ അവൾക്ക്‌ ഉണ്ടാക്കാൻ സാധിച്ചിരുന്നുള്ളൂ.

റാഡ്ക്ലിഫ്ഫിലെ പഠനകാലത്താണ്‌ ഹെലന്‍ തന്റെ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത്‌.ആനിയെക്കൂടാതെ,പില്‍കാലത്ത്‌ ആനിയെ വിവാഹം കഴിച്ച യുവ പത്രപ്രവര്‍ത്തകന്‍ ജോണ്‍ മേസിയും രചനയില്‍ ഹെലനെ സഹായിച്ചു.അക്കാലത്തെ മധ്യവര്‍ഗ്ഗ വനിതകള്‍ക്കു വേണ്ടി പ്രസിദ്ധീകരിയ്ക്കപ്പെട്ടിരുന്ന ലേഡീസ്‌ ഹൗസ്‌ ജേണല്‍എന്ന മാസികയിൽ 5 ഭാഗങ്ങളായാണ്‌ ദ സ്റ്റോറി ഓഫ്‌ മൈ ലൈഫ്‌ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്‌.1902-ല്‍ പരമ്പര പുസ്തകമാക്കി.ലോകമെങ്ങും ചർച്ച ചെയ്യപ്പെട്ട ആ പുസ്തകം 44 ഭാഷകളിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു.

1908-ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ട ദ വേള്‍ഡ്‌ ഐ ലിവ്‌ ഇന്‍ എന്ന കൃതിയിലൂടെ മറ്റുള്ളവരിലൂടെ താന്‍ 'കാണുന്ന' ലോകത്തെക്കുറിച്ചാണ്‌ ഹെലന്‍ വിവരിയ്ക്കുന്നത്‌.ആത്മീയസ്പര്‍ശമുള്ള ലൈറ്റ്‌ ഇന്‍ മൈ ഡാര്‍ക്ക്‌നസ്സ്‌,വിവാദമായ മിസ്റ്റിസിസം എന്നിവ മറ്റു പ്രധാന കൃതികളാണ്‌. വിവിധ വിഷയങ്ങളിലുള്ള 12 പുസ്തകങ്ങളും,നിരവധി ലേഖനങ്ങളും ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ഹെലന്റെതായുണ്ട്‌.

2 comments: